fbpx
ദുബായ്

സർക്കാർ സേവനങ്ങൾ വേഗത്തിലെത്തിക്കുന്ന മലബാർ എക്സ്പ്രസ് പ്രവർത്തനമാരംഭിച്ചു

കമ്പനി ഫോർമേഷൻ ,വിസ ,ലേബർ , ഇമിഗ്രേഷൻ തുടങ്ങി പ്രവാസികളുടെ ദൈന ദിന സർക്കാർ സേവനങ്ങൾ ഞൊടിയിട വേഗതയിൽ ഉപഭോകതാക്കൾക്ക് ഏറ്റവും മികവാർന്ന രീതിയിൽ ലഭ്യമാക്കുക എന്ന ആശയവുമായി മലബാർ എക്സ്പ്രസ് പ്രവർത്തനം ആരംഭിച്ചു , ദുബായിലെ ഇതിന്റെ ആദ്യ ഔട്ട്ലെറ്റ് അൽ ഖിസൈസിലെ മെട്രോ സ്റ്റേഷനിൽ നടന്നു.

വേഗതയും കൃത്യതയാർന്ന സേവനങ്ങൾ ഉപഭോകതാക്കൾക് എളുപ്പത്തിൽ എത്തി ചേരാൻ രൂപത്തിൽ രൂപകൽപന ചെയ്ത പ്രത്യേകം ഔട്ലെറ്റുകളാണ് ദുബായ് മെട്രോ സ്റ്റേഷനകത്തു തുറന്നു പ്രവർത്തനമാരംഭിച്ചിരിക്കുന്നത് , അലി റമദാനി അലി അഹമ്മദ് ഔട്ട്ലെറ്റ് ഉദ്ഘടനം ചെയ്തു , ചടങ്ങിൽ ജി.സി.സി ഹെഡ് അബ്ദുൽ മജീദ് , നോർത്തേൺ എമിരേറ്റ്സ് ഓപ്പറേഷൻസ് ഹെഡ് അബ്ദുറഹ്മാൻ , കോർപ്പറേറ്റ് സെയിൽസ് ഡയരക്ടർ ഫാരിസ് ഫൈസൽ , ഡെപ്യൂട്ടി സെയിൽസ് ഹെഡ് മുസ്തഫ രയരോത് , ബ്രാഞ്ച് ഇൻചാർജ് അംജദ് അലി, റീറ്റെയ്ൽ ഓപ്പറേഷൻസ് ഹെഡ് അനൂപ് നഹ , കമ്പനി ഫോർമേഷൻസ് സ്പെഷ്യലിസ്റ് ജംഷാദ് എന്നിവർ സംബന്ധിച്ചു സമാനമായ മുപ്പതില്പരം ഔട്ലെറ്റുകൾ വിവിധ മെട്രോകളിലും ദുബായിയുടെ മറ്റിടങ്ങളിലും മാർച്ചോടെ തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് ചെയര്മാന് ഇഖ്ബാൽ മാർക്കോണി അറിയിച്ചു .

error: Content is protected !!