fbpx
ദുബായ്

ദുബായ് ബിസിനസ് ബേ ക്രോസിംഗിൽ 30 മണിക്കൂർ തുടർച്ചയായി കാലതാമസം നേരിട്ടേക്കാം ; മുന്നറിയിപ്പുമായി ദുബായ് ആർടിഎ

ഡിസംബർ 18 വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ ഡിസംബർ 19 ശനിയാഴ്ച രാവിലെ 6 വരെ ദെയ്‌റ മുതൽ ബർ ദുബായ് വരെയുള്ള ബിസിനസ് ബേ ക്രോസിംഗ് പാലത്തിൽ തുടർച്ചയായി 30 മണിക്കൂർ കാലതാമസം പ്രതീക്ഷിക്കുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ബദൽ റോഡുകളായ അൽ ഗർഹൂദ് ബ്രിഡ്ജ്, അൽ മക്തൂം ബ്രിഡ്ജ്, റാസ് അൽ ഖോർ റോഡുകൾ ഉപയോഗിക്കാനും ആർടിഎ ട്വിറ്ററിലൂടെ ഉപദേശിച്ചു.

error: Content is protected !!