fbpx
അബൂദാബി ആരോഗ്യം

കോവിഡ് മഹാമാരിയെ കാര്യക്ഷമമായി കൈകാര്യം ചെയ്തതിൽ മിഡിൽ ഈസ്റ്റിൽ യുഎഇക്ക് ഒന്നാം സ്ഥാനം

ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ യുകെയുടെ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സ് അനുസരിച്ച് കോവിഡ് മഹാമാരിയെ കാര്യക്ഷമമായി കൈകാര്യം ചെയ്തതിൽ മിഡിൽ ഈസ്റ്റിൽ യുഎഇക്ക് ഒന്നാം സ്ഥാനവും ലോകത്ത് പതിനാലാം സ്ഥാനവുമാണ്.

യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ഏറ്റവും സമഗ്രമായ ഗവേഷണ പഠനം നടത്തുന്നതിന് പേരുകേട്ട ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സിന്റെ അംഗീകാരം യുഎഇയുടെ കാര്യക്ഷമതയ്ക്കും മികച്ച പ്രകടനത്തിനും വ്യക്തമായ തെളിവാണെന്ന് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

കോവിഡ് മഹാമാരിയെ കാര്യക്ഷമമായി കൈകാര്യം ചെയ്തതിൽ ലോകമെമ്പാടുമുള്ള 105 രാജ്യങ്ങളുടെ പട്ടികകളുമായി ബ്രിട്ടനിൽ നിന്ന് ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സ് നടത്തിയ സർവേയിൽ ആണ് യു‌എഇ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവും ലോകത്ത് പതിനാലാം സ്ഥാനവും നില നിർത്തിയത്.

error: Content is protected !!