fbpx
ദുബായ്

കളഞ്ഞ് കിട്ടിയ 12,000 ദിർഹമടങ്ങിയ ബാഗ് പോലീസിലേൽപ്പിച്ചു ; എമിറാത്തി പൗരന് ദുബായ് പോലീസിന്റെ ആദരം

എമിറാത്തി പൗരന്റെ സത്യസന്ധതയ്ക്കും നല്ല പെരുമാറ്റത്തിനും ദുബായ് പോലീസ് ബഹുമതി നൽകി ആദരിച്ചു. സലേം മുഹമ്മദ് യൂസഫ് ഒബയ്ദ് അൽ കാബി എന്ന എമിറാത്തി പൗരനാണ് ദുബായ് അബു ഹെയിൽ പ്രദേശത്ത് നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും 12,000 ദിർഹവും അടങ്ങിയ ബാഗ് കളഞ്ഞ് കിട്ടിയത്.

ഉടൻ തന്നെ അദ്ദേഹം ദുബായ് പോലീസിൽ അറിയിക്കുകയും ഏല്പിക്കുകയും ചെയ്തതായി അൽ ഖുസൈസ് പോലീസ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ ഹലേം മുഹമ്മദ് അഹ്മദ് അൽ ഹാഷ്മി പറഞ്ഞു.

അൽ കാബിയുടെ സത്യസന്ധതക്ക് സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. അദ്ദേഹത്തിന്റെ നല്ല പെരുമാറ്റത്തെയും സത്യസന്ധതയെയും അഭിനന്ദിക്കുകയും അതേ മാതൃക പിന്തുടരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തുടർന്ന് അൽ കാബി തന്നെ ബഹുമാനിച്ചതിന് ദുബായ് പോലീസിന് നന്ദിയും പറഞ്ഞു

error: Content is protected !!