fbpx
കേരളം

പരീക്ഷകൾ മാർച്ച് 17 മുതൽ ; രാവിലെ പ്ലസ് ടു ഉച്ചയ്ക്ക് എസ് എസ് എൽ സി

മാര്‍ച്ച്‌ 17 മുതല്‍ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയും നടത്തും . കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍നിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന രീതി പരിഗണിക്കും . പരീക്ഷ, വിദ്യാര്‍ഥി സൗഹൃദമായിരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ പരീക്ഷയെ ഭയക്കാന്‍ ഇടവരരുതെന്നും വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു .

ക്ലാസ് പരീക്ഷകള്‍ക്കും പ്രാധാന്യം നല്‍കും . സാധ്യമെങ്കില്‍ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുക . കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിനുമുമ്ബ് ഓണ്‍ലൈനായി രക്ഷിതാക്കളുടെ അഭിപ്രായം തേടും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്കൂളിലെത്താന്‍ അനുവദിക്കുകയുള്ളൂ .

error: Content is protected !!