ദുബായ് വിനോദം

വേൾഡ്​ കൂളസ്​റ്റ്​ വിൻറർ ; ഹത്തയുടെ സൗന്ദര്യമാസ്വദിച്ച് ദുബായ് ഭരണാധികാരി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ ഹത്ത സന്ദർശിച്ചു. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ ​ലോകത്തെ ക്ഷണിച്ച ഷെയ്ഖ് ​ മുഹമ്മദ് മറ്റുള്ളവർക്ക്​ മാതൃകയായാണ് പ്രശസ്‌തമായ സൗന്ദര്യ കേന്ദ്രമായ ഹത്ത പർവതനിരകളും ഹത്ത ഡാമും സന്ദർശിച്ചത്.

Sheikh Mohammed in Hatta

അവിടെ അദ്ദേഹം സൈക്കിൾ ചവിട്ടിയും നടന്നും മനോഹരമായ ഭൂപ്രകൃതിയിലൂടെ സഞ്ചരിച്ച് ആളുകളുമായി ആശയവിനിമയം നടത്തി.പുറത്ത് പോകാതെ യുഎഇയിക്കകത്ത് തന്നെ എങ്ങനെ പ്രകൃതിയെ ആസ്വദിക്കാം അല്ലെങ്കിൽ ടൂറിസം ഗംഭീരമാക്കാം എന്നാണ് വേൾഡ്​ കൂളസ്​റ്റ്​ വിൻറർ എന്ന കാമ്പെയിൻ ഉദ്ദേശിക്കുന്നത്.

Sheikh Mohammed in Hatta

ജന്മനാട്ടിലെ ടൂറിസം ഏറ്റവും സുന്ദരമാണെന്നും ഈ നാട്ടിലെ ടൂറിസത്തിന് നൽകുന്ന പിന്തുണ ഇവിടെയുള്ള ജനങ്ങൾക്ക്​ നൽകുന്ന പിന്തുണക്ക്​ തുല്യമാണെന്നും തന്റെ ഹത്ത സന്ദർശന ചിത്രങ്ങളോടൊപ്പം ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ പറഞ്ഞു.

khaleejtimes - photos

error: Content is protected !!