ദുബായ് യാത്ര

ദുബായ് എക്സ്പോ 2020 സൈറ്റിലേക്കുള്ള പുതിയ മെട്രോ റൂട്ട് ജനുവരി 1 മുതൽ പ്രവർത്തനമാരംഭിക്കുന്നു

റെഡ് ലൈനിലെ ദുബായ് മെട്രോ എക്സ്റ്റൻഷനായ ദുബായ് എക്സ്പോ 2020 സൈറ്റിലേക്കുള്ള പുതിയ മെട്രോ റൂട്ട് 2021 ജനുവരി 1 മുതൽ യാത്രക്കാർക്കായി തുറക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാൻ  & ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ ടയർ അറിയിച്ചു.

ജബൽ അലി സ്റ്റേഷൻ മുതൽ എക്സ്പോ 2020 സ്റ്റേഷൻ വരെയാണ് ദുബായിലെ പുതിയ മെട്രോ പാത. പ്രാരംഭ പ്രവർത്തന ഘട്ടത്തിൽ ജബൽ അലി (ഇന്റർചേഞ്ച് സ്റ്റേഷൻ), ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫർജാൻ സ്റ്റേഷൻ എന്നീ നാല് സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉണ്ടാകുക. ശേഷിക്കുന്ന മറ്റ് മൂന്ന് സ്റ്റേഷനുകൾ പിന്നീട് തുറക്കുമെന്ന് ആർടിഎ അറിയിച്ചു.

റൂട്ട് ദുബായ് എക്സ്പോ 2020 യിലെ ആദ്യ യാത്ര ജബൽ അലി സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് അൽ ഫർജാൻ സ്റ്റേഷനിലേക്കും അത് പോലെ എതിർദിശയിലേക്കും സർവീസ് നടത്തും. ശനിയാഴ്ച മുതൽ ബുധൻ വരെ യാത്രകൾ രാവിലെ 05:00 ന് ആരംഭിച്ച് അർദ്ധരാത്രി 12:00 ന് അവസാനിക്കും. വ്യാഴാഴ്ചകളിൽ ആദ്യ യാത്ര രാവിലെ 05:00 ന് ആരംഭിക്കും, അവസാന യാത്ര രാത്രി 01:00 ന് അവസാനിക്കും.
വെള്ളിയാഴ്ചകളിൽ ആദ്യ യാത്ര രാവിലെ 10:00 നും അവസാന യാത്ര രാത്രി 01:00 ന് അവസാനിക്കും.

ജബൽ അലിയും അൽ ഫർജാൻ സ്റ്റേഷനുകളും തമ്മിലുള്ള യാത്രയ്ക്ക് ആറ് മിനിറ്റെടുക്കും. ഓരോ ദിശയിലും മണിക്കൂറിൽ 4,176 യാത്രക്കാരെ ഉൾകൊള്ളാൻ ഈ റൂട്ടിന് കഴിയുമെന്നും അൽ ടെയർ പറഞ്ഞു

error: Content is protected !!