അബൂദാബി ആരോഗ്യം

യു എ ഇയിൽ ഇന്ന് 1,254 പുതിയ കോവിഡ് കേസുകൾ കൂടി / ഇന്ന് 4 കോവിഡ് മരണങ്ങൾ

യുഎഇയിൽ ഇന്ന് 1,254 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ന് 823 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 4 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,254 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 192,404 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 823 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 168,129 ആയി.

യു എഇയിൽ നിലവിൽ 23,641 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 634 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

136,132 പുതിയ കോവിഡ് ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!