തന്റെ ആദ്യ സിനിമയിലെയും (ഖാമോഷി) ആദ്യ ഹിറ്റ് സിനമയിലെയും (ഹം ദില്‍ ദേ ചുകെ സനം) നായകനായ സല്മാന് ഖാനെ വീണ്ടും നായകനാക്കി ബന്‍സാലി പുതിയ ചിത്രമൊരുക്കുന്നു .ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ഭരത് , ദബാന്ഗ് 3 എന്നീ ചിത്രങ്ങളുടെ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം സല്മാന് സെപ്റ്റംബറില്‍ ബന്‍സാലി ചിത്രത്തില്‍ ജോയിന്‍ ചെയ്യും എന്നാണ് വാര്‍ത്ത. രണ്‍വീര്‍ സിംഗ് നായകനായ പദ്മാവത്, ബാജിറാവോ മസ്താനി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് തന്റെ ഇഷ്ടനായകനുമായി ബന്‍സാലി ഒത്തു ചേരുന്നത്. മുന്‍ ചിത്രങ്ങളെ പോലെ പീരീഡ് ഡ്രാമ ആകുമോ എന്ന കാര്യം ഇത് വരെ പുറത്തു വിട്ടിട്ടില്ല . ആലിയ ഭട്ട് അല്ലെങ്കില്‍ ദീപിക പദുകോണ്‍ ആയിരിക്കും ചിത്രത്തിലെ നായിക