കേരളം ദുബായ് യാത്ര ഷാർജ

കണ്ണൂർ എയർപോർട്ടിൽ മൂന്ന് യാത്രക്കാരിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ എയർപോർട്ടിൽ മൂന്ന് യാത്രക്കാരിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും വിദേശ പുകയില ഉത്പന്നങ്ങളും കസ്റ്റംസ് പിടികൂടിയത്.

ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി സെയ്ദു ചെമ്പരിക്കയിൽ നിന്ന് 116 ഗ്രാം സ്വർണ്ണം മൊബൈൽ ഫോൺ സ്റ്റാൻഡിനുള്ളിൽ ഒളിപ്പിച്ച നിലയിലും. ഇതേ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി ഇബ്രാഹിം ബാദ്ഷായുടെ പക്കൽ നിന്നും 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 321 ഗ്രാം സ്വർണ്ണം വയർലെസ് സ്പീക്കറിലും ഫേഷ്യൽ ഗണ്ണിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് ഇയാളെ കസ്റ്റംസിന്റെ പിടികൂടിയത്.
ഷാർജയിൽ നിന്നും എത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ ബാസിത്ത് കുഞ്ഞി അബൂബക്കറിൽ നിന്നും 360 ഗ്രാം സ്വർണണ്ണം ശരീരത്തിലും ബാഗിലുമായാണ് ഇയാൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്, നാല് ഡ്രോണുകളും സിഗരറ്റുകളും ഇയാളിൽ നിന്ന് കസ്റ്റംസ് കണ്ടെത്തി.

error: Content is protected !!