fbpx
ദുബായ് വിദ്യാഭ്യാസം സാഹിത്യം

ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തിൽ ‘അറബി ഭാഷ ദിനത്തോടനുബന്ധിച് അവാർഡ് ദാനവും അനുമോദന സദസ്സും

ദുബായ്: ഗൾഫ് കുടിയേറ്റത്തെ മരുഭൂമിയുടെ മണൽ പരപ്പിലേക്കു പടർന്ന് പന്തലിക്കാനും, വ്യവസായ വാണിജ്യ, വ്യാപാര അവശ്യങ്ങൾക്ക്കും സർക്കാർ വ്യവഹാരങ്ങൾക്കും പ്രവാസി സമൂഹത്തിന് ഭാഷ പരിജ്ഞാനം ഒരു തടസമാവാതിരിക്കാനും പ്രവാസികൾക്ക് ഭാഷ ലളിതമാകുന്നതിനും അറബിക് ടൈപ്പിംഗ് മേഖലയിലുള്ളവരുടെ അറബി ഭാഷ പ്രാവീണ്യം വഹിച്ച പങ്ക് നിസ്തുലമാണെന്നു സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി പറഞ്ഞു.

ഇരുപത്തി രണ്ട് രാജ്യങ്ങളിലായി 422 മില്യൺ ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറബിക്, ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ചു ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തിൽ അറബി ഭാഷ അവാർഡ് ദാനവും അനുമോദന സദസും സംഘടിപ്പിച്ചു, ഖിസൈസിലെ അൽ തവാർ സെന്ററിലായിരുന്നു ചടങ്ങ്, അറബി ഭാഷ കൂട്ടായ്മകളിൽ നിന്നും, യു.എ.ഇലെ വ്യത്യസ്ത സർക്കാർ, സ്വകാര്യ വകുപ്പുകളിലും പി.ആർ. മേഖലയിലും അറബിക് ടൈപ്പിംഗ്, തർജമ രംഗത്ത് പതിറ്റാണ്ടുകളായി സ്തുത്യർഹമായ സേവനം നൽകി വരുന്നവരിൽ നിന്നും പ്രത്യേക ജൂറി തിരഞ്ഞെടുത്ത മൂന്ന് പേർക്കാണ് അവാർഡ് നൽകിയത്, ദുബായ് കോർട്ടിൽ കഴിഞ്ഞ മുപ്പത് വർഷമായി ചീഫ് ട്രാൻസ്ലേറ്ററായി ജോലി ചെയ്തു വരുന്ന ഡോക്ടർ എസ്.വി അബ്ദുൽ ലത്തീഫ്, കഴിഞ്ഞ ഇരുപത്തിനാലു വർഷമായി അറബിക് ടൈപ്പിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന അൽ ഹയാത് അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ്‌ ഉടമ നസീർ കെ.എം, ഇ.സി എച്ഛ് സീനിയർ ഡോക്യുമെന്റ് കോൺട്രോളറും പതിനായിരത്തില്പരം കമ്പനി മെമ്മോറാണ്ടം തയ്യാർ ചെയ്ത ഇനോളി മുഹമ്മദ് ഫാറൂഖ് ഉസ്താദ് എന്നിവർക്കാണ് ക്യാഷ് അവാർഡും, പ്രശംസ പത്രവും നൽകിയത്, പുതു തലമുറയിൽപ്പെട്ട പ്രവാസികൾക്കിടയിൽ അറബി ഭാഷയുടെ ആഗോള സാധ്യകൾ പരിചയപെടുത്തുന്നതിനും, അറബി ഭാഷയുടെ പ്രചാരണത്തിനും, പുതു തലമുറയെ ആകര്ഷിക്കുന്നതിനും ആവശ്യമായ നൂതനമായ പരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം, അവർക്കാവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് അൽ തവാർ സെന്റർ ചെയര്മാന് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അറിയിച്ചു.

ചടങ്ങിൽ അലി റമദാനി അലി അഹ്‌മദ്‌, ഹസ്സൻ അലി റമ്ദാൻ പി.എം അബ്ദു റഹ്മാൻ, മുസ്തഫ രയരോത്, അംജദ് അലി, അനൂപ് നഹ, നിതിൻ അഗർവാൾ, സി.എസ് സുബലക്ഷ്മി, എന്നിവർ ചടങ്ങിൽ സംസാരിച്ചു, ഖാലിദ് അബ്ദുല്ല അൽ അഹ്‌മദ്‌, മനാൽ അഹ്‌മദ്‌ സാലിം സർഹാൻ അൽ അലി എന്നിവരടങ്ങുന്ന അഞ്ചാംഗ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. അറബിക് ടൈപ്പിംഗ് മേഖലയിൽ മികച്ച സേവനം നൽകി വരുന്ന യുവ ടൈപ്പിസ്റ്റ് റജീബ് നരിക്കോളി ജൂറിയുടെ പ്രത്യേക പരാമര്ശത്തിനര്ഹനായി.

error: Content is protected !!