അബൂദാബി ദുബായ് ഷാർജ

കോവിഡിന്റെ പുതിയ വകഭേദം ; യുഎഇ സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും താൽകാലികമായി നിർത്തിവച്ചു

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി യുഎഇയിലെ വിമാനകമ്പനികളായ എമിറേറ്റ്സ് എയര്‍ലൈന്‍, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികള്‍ അറിയിച്ചു.

ഡിസംബർ 27 വരെ എമിറേറ്റ്സ് വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ്‌ എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. യാത്ര മുടങ്ങിയവര്‍ക്ക് റീബുക്കിങ്ങിന് അവസരമുണ്ടാകും. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് വേണ്ടി സൗദി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു.

error: Content is protected !!