കേരളം

സുഗതകുമാരി അന്തരിച്ചു.

കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു.

കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. 86 വയസായിരുന്നു.രാവിലെ 10.52 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് സുഗതകുമാരിയുടെ മരണത്തിന് കാരണമായത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായത്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, കവിയും അദ്ധ്യാപികയുമായിരുന്ന സുജാത ദേവി എന്നിവർ സഹോദരിമാരാണ്.

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെയും പത്തനംതിട്ട ആറന്മുള വാഴുവേലിൽ വി.കെ. കാർത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22ന്‌ തിരുവനന്തപുരത്താണ് സുഗത കുമാരി ജനിച്ചത്.

error: Content is protected !!