ദുബായ് : പ്രമുഖ സാമൂഹിക പ്രവർത്തകനും, സോഷ്യൽ മീഡിയ സ്റ്റാറുമായ ശ്രീ.ഫിറോസ് കുന്നംപറമ്പിലിന് എമിറേറ്റ്സ് ഫസ്റ്റിന്റെ സ്നേഹാദരം. എമിറേറ്റ്സ് ഫസ്റ്റ് ക്വിസൈസ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ മാനേജിങ് ഡയറക്ടർ ശ്രീ.ജമാദ് ഉസ്മാൻ, ജനറൽ മാനേജർ ശ്രീ.റാസിഖ് അലി, യുഎഇ പി ആർ ഒ അസോസിയേഷൻ പ്രസിഡന്റ് ശ്രീ.നന്ദി നാസർ, ജനറൽ സെക്രട്ടറി ശ്രീ.സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. തദവസരത്തിൽ ശ്രീ.ഫിറോസ് കുന്നംപറമ്പിലിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ചിരിക്കുന്ന ഭവനരഹിതർക്കുള്ള പദ്ധതിയിലേക്ക് ഒരു വീട് വെക്കുന്നതിനുള്ള തുക എമിറേറ്റ്സ് ഫസ്റ്റിന് വേണ്ടി മാനേജിങ് ഡയറക്ടർ ശ്രീ.ജമാദ് ഉസ്മാൻ കൈ മാറി. ബിസിനസ് സെറ്റ് അപ്പ് രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രശസ്തി നേടിയ എമിറേറ്റ്സ് ഫസ്റ്റിന്റെ 250 കമ്പനികൾ ഫോം ചെയ്തതിന്റെ ആഘോഷങ്ങളും ശ്രീ.ഫിറോസ് നിർവ്വഹിച്ചു.
You may also like
ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കും : പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
1 hour ago
by Editor GG
ഈ വർഷം ദുബായിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ആയിരത്തോളം ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി കസ്റ്റംസ്
2 hours ago
by Editor GG
ഹജ് 2022 : തീർത്ഥാടകരുടെ ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും
7 hours ago
by Editor GG
വേനലവധിക്കാലത്ത് വീടുകളിൽ നിന്ന് പുറത്ത് പോകുന്നവർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
1 day ago
by Editor GG
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു : ദുബായിൽ മലയാളി യുവതി മരിച്ചു.
1 day ago
by Editor GG
ദുബായ് വാർത്ത നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
4 days ago
by Editor GG