fbpx
അബൂദാബി ആരോഗ്യം

യു എ ഇയിൽ ഇന്ന് 1,533 പേർക്ക് രോഗമുക്തി / 1,246 പുതിയ കോവിഡ് കേസുകൾ കൂടി

യുഎഇയിൽ ഇന്ന് 1,246 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,533 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 3 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,246 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 197,124 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 1,533 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 172,984 ആയി.

യു എഇയിൽ നിലവിൽ 23,495 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 645 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

145,523 പുതിയ കോവിഡ് ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!