fbpx
കേരളം

നോർക്ക പുനരധിവാസ പദ്ധതി : സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും

പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക് , സെന്റര്‍ ഫോർ മാനേജ്മെൻറ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 29ന് രാവിലെ 10 ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ ചർച്ച് ഹാളിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ഇടുക്കി, എറണാകുളം ജില്ലയിലുള്ളവർക്കു ഈ അവസരം പ്രയോജനപ്പെടുത്താം. രണ്ടു വർഷമോ അധികമോ വിദേശത്തു ജോലി ചെയ്തിട്ടുള്ളതും സ്ഥിരമായി മടങ്ങിയെത്തിയവരുമായവർക്ക് അപേക്ഷിക്കാം. സ്വയം തുടങ്ങാനാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരഭകർക്കു തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. സർക്കാർ മാനേജ്‌മെൻ്റു സ്ഥാപനമായ സി.എം.ഡി യാണ് ഈ സേവനം നൽകുന്നത്.

സംരഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതി പ്രകാരം സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്സിന്റെ www.norkaroots.org വെബ്സൈറ്റിൽ NDPREM എന്ന ഓപ്ഷനിൽ . പദ്ധതിയുടെ വിവരണം, പാസ്പോർട്ട് അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്തു മുൻ‌കൂർ പേര് രജിസ്റ്റർ ചെയ്യണം. തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, 2 വർഷമോ അധികമോയുള്ള വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസലും, പകർപ്പും, 3 പാസ്പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.
കൂടുതൽ വിവരങ്ങൾക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം), എറണാകുളം (0484 2371810, 04842371830) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!