fbpx
യാത്ര ഷാർജ

ജൂലൈ മുതൽ ഷാർജ-ക്വാലാലമ്പൂർ വിമാന സർവീസുമായി എയർ അറേബ്യ

ഷാർജ: മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വാലാലമ്പൂരും ഷാർജയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് എയർ അറേബ്യ ആരംഭിക്കുന്നു. ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന പ്രസ്തുത സർവീസ് ഒരു ലോ കോസ്റ് കാരിയർ വഴി ഈ മേഖലയിൽ നിന്നുള്ള ആദ്യ വിമാനസർവീസാണ്.

ആഴ്ചയിൽ ഏഴു ദിവസവും സർവീസ് ഉണ്ടായിരിക്കുന്നതാണ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പ്രാദേശിക സമയം ഉച്ച കഴിഞ്ഞു 2:55 നു ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 2:25 ന് ക്വാലാലമ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തും.

ചൊവ്വാഴ്ച, വ്യാഴാഴ്ച, ശനിയാഴ്ചകളിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 21:20 ന് പുറപ്പെടുന്ന വിമാനം പുലർച്ചെയുള്ള പ്രാദേശിക സമയം 08:50 ന് ക്വാലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.

error: Content is protected !!