അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ യാത്ര ഷാർജ റാസൽഖൈമ

യുഎഇയില്‍ പൊതുമാപ്പ് ഇനി 6 ദിവസം കൂടി മാത്രം

വിസ കാലാവധി കഴിഞ്ഞതിന്റെ പേരിൽ പിഴയില്ലാതെ യു.എ.ഇയിൽ നിന്ന് മടങ്ങാൻ ഇനി 6 ദിവസം കൂടി മാത്രം. ഡിസംബർ 31 വരെ പൊതുമാപ്പ് കഴിഞ്ഞ മാസം 17നാണ് നീട്ടിയത്. മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർക്കാണ് പൊതുമാപ്പ് ആനുകൂല്യം.

പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ആയിരങ്ങളാണ് പിന്നിട്ട മാസങ്ങളിൽ നാട്ടിലേക്ക് മടങ്ങിയത്. മലയാളികൾ ഉൾപ്പെടെ നല്ലൊരു വിഭാഗം താമസം നിയമാനുസൃതമാക്കുകയും ചെയ്തു. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താത്തവർ എത്രയും പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് യു.എ.ഇ അധികൃതർ നിർദേശിച്ചു.

error: Content is protected !!