fbpx
ദേശീയം

യുഎ ഇ യിൽ പൊതു അവധിയ്‌ക്കു സ്വകാര്യ മേഖലയ്‌ക്കും തുല്യത നൽകിയതിന് പരക്കെ സ്വാഗതം, വിമാനകമ്പനികൾക്കും നല്ല കാലം !

ഇനി യുഎ ഇ യിലെ അവധി ദിനങ്ങൾ ഗവൺമെന്റ് തലത്തിലും സ്വകാര്യ മേഖലയിലും ഒന്നുപോലെ തുല്യമായി നൽകാൻ ഭരണകൂടം തീരുമാനിച്ചതിനെ പൊതുവെ എല്ലാവരും സ്വാഗതം ചെയ്യുന്നു . ഇയർ ഓഫ് ടോളറൻസിൽ തന്നെ ഇങ്ങനെയൊരു പ്രഖ്യാപനം വന്നത് വളരെ അധികം ആഹ്ലാദം നൽകുന്ന കാര്യമാണെന്ന് വിവിധ സ്വകാര്യ കമ്പനികളിലെ ജീവനക്കാർ അഭിപ്രായപ്പെട്ടു . തുല്യത എന്ന നീതി നടപ്പിലായെന്നാണ് പലരും പ്രതികരിച്ചത് .
പുതിയ തീരുമാനം അനുസരിച്ച് റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ഇത്തവണ സ്വകാര്യ ജീവനക്കാർക്കും അവധിയാണ്.

ഹജ്ജിന്റെ സമയത്തു ( ബലിപെരുന്നാൾ ) ദുൽഹജ്ജ് 9 മുതൽ 12 വരെ ഇരു കൂട്ടർക്കും അവധിയായിരിക്കും . അറബിക് പുതുവർഷ ദിനമായ മുഹറം ഒന്നിനും ഇനി സ്വകാര്യ മേഖലയ്‌ക്ക്‌ അവധി ലഭിക്കും . കൂടാതെ ഡിസംബറിൽ 1, 2 ,3 തീയതികളിലും ഏവർക്കും അവധിയായിരിക്കും .

പുതിയ സാഹചര്യം വിമാനക്കമ്പനികൾക്ക് പുതിയ കൊയ്‌ത്തു കാലം സമ്മാനിക്കും . കൂടുതൽ പേർ ചെറിയ വിനോദ സഞ്ചാര യാത്രകൾ പ്ലാൻ ചെയ്യാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ കരുതുന്നു .

error: Content is protected !!