Info

സന്മനസ്സുള്ളവർക്ക് സമാധാനമേകി ഇന്ന് ക്രിസ്തുമസ്

യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തില്‍ ലോകമെമ്ബാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പുരോഹിതര്‍ വിശ്വാസികള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കി. കോവിഡ് നിയന്ത്രണങ്ങളോടെയാണ് പാതിരാ കുര്‍ബാനയും ആരാധനകളും നടന്നത്.ക്രിസ്തുമസ് ആഘോഷങ്ങളും പ്രാര്‍ത്ഥനയും ഇത്തവണ വെര്‍ച്വുലായാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം.സൂസപാക്യം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്ബില്‍ കാര്‍മികത്വം വഹിച്ചു.

error: Content is protected !!