അന്തർദേശീയം ദുബായ്

എല്ലാവർക്കും ക്രിസ്മസ് ആശംസകളുമായി ഷെയ്ഖ് മുഹമ്മദ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രിസ്മസ് ദിനത്തിൽ ലോകത്തിലെ എല്ലാ ക്രിസ്ത്യാനികൾക്കും ക്രിസ്മസ് ആശംസകൾ നേർന്നു. ട്വീറ്ററിലൂടെയാണ് അദ്ദേഹം ലോകത്തോട് ക്രിസ്മസ് ആശംസകൾ അറിയിച്ചത്.‌

അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ക്രിസ്മസ് ആശംസകൾ അറിയിച്ചു

യു‌എഇയിലും ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ ക്രിസ്ത്യൻ സഹോദരീസഹോദരന്മാർക്കും സമാധാനപരവും സന്തോഷകരവുമായ ക്രിസ്മസ് ആശംസകൾ നേരുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്ററിലൂടെ അറിയിച്ചു.

error: Content is protected !!