കേരളം

ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു

ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട്  മുങ്ങി മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അനിലിനെ കരയ്ക്ക് എത്തിക്കാനായത്.  48 വയസായിരുന്നു.
സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം കയത്തില്‍പ്പെടുകയായിരുന്നു.മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് പ്രാഥമിക വിവരം

error: Content is protected !!