അന്തർദേശീയം

8 വർഷത്തിനകം അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

2028-ല്‍ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. അതായത് 2028- ആകുമ്പോഴേക്കും ചൈനക്ക് അമേരിക്കയെ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ മറികടക്കാൻ സാധിക്കും. കോവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കോവിഡിനെ അിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം. കോവിഡും സാമ്പത്തികമാന്ദ്യവും അമേരിക്കക്കുണ്ടായ തിരിച്ചടിയും ചൈനയ്ക്കനുകൂലമായി.

2021-25-ല്‍ 5.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ. പിന്നീട്‌ 2026-30-ലത് 4.6 ശതമാനമായി കുറയുകയും ചെയ്യും. കുറച്ചു കാലമായി ആഗോള സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന വിഷയമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക പോരാട്ടമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് ശനിയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.

error: Content is protected !!