fbpx
Info

സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ന് പ്രഖ്യാപിക്കും

സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി,​ ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷകള്‍ കാണില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

കേരളത്തില്‍ എസ്.എസ്.എല്‍.സി,​ പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 17 മുതല്‍ നടത്തും. . എസ്.എസ്.എല്‍.സി,​ പ്ലസ് ടു ക്ലാസുകള്‍ ജനുവരി നാലുമുതല്‍ ആരംഭിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

error: Content is protected !!