fbpx
ദുബായ് യാത്ര

ദുബായ് ടാക്സികളിൽ ഇനി മൂന്നു പേർക്ക് യാത്ര ചെയ്യാം

ദുബായ് ടാക്സികളിൽ ഇനി മുതൽ മൂന്നു പേർക്ക് യാത്ര ചെയ്യാമെന്ന് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മൂന്നാമത്തെയാൾ 15 വയസിന് താഴെയുള്ളയാളായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഏർപെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിൻവലിക്കുന്നു. ഡ്രൈവറുടെ അരികിലുള്ള മുൻ സീറ്റ് പതിവു പോലെ ശൂന്യമാക്കിയിടണമെന്നും നിർദേശമുണ്ട്. 14 വയസുവരെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരനായി കൊണ്ടുപോകാം. മൂന്ന് നിരകളുള്ള ഫാമിലി ടാക്സികളിൽ അംഗീകൃത യാത്രക്കാരുടെ എണ്ണം പരമാവധി നാല് ആയി തുടരും. രണ്ട് നിര സീറ്റുകളിൽ ഓരോന്നിലും രണ്ട് യാത്രക്കാരെ ഉൾപെടുത്താം. ഡ്രൈവർ ഇരിക്കുന്ന മുൻ നിര ശൂന്യമായിരിക്കണം. സാധാരണ ടാക്‌സിക്ക് തുല്യമായിരിക്കും ടാക്‌സി വാൻ സേവനത്തിനുള്ള നിരക്കെന്നും ആർ.ടി.എ അറിയിച്ചു.

error: Content is protected !!