Info

ലോകത്ത് കോവിഡ് ബാധിതർ 8.11 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 17,71,365 പേര്‍ മരിച്ചു. നിലവില്‍ രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.

ഇന്ത്യയില്‍ 1,02,08,725 കൊവിഡ് ബാധിതരാണ് ഉള്ളത്. നിലവില്‍ 2,76,028 പേരാണ് ചികിത്സയിലുള്ളത്. 1,47,940 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. രാജ്യത്ത് പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയുമായി കൊവിഡ് വാക്സിനേഷന്റെ ഡ്രൈ റണ്‍ ( മോക് ഡ്രില്‍ )​ നടത്തും. ഇതില്‍ വാക്സിന്‍ കുത്തിവയ്ക്കുന്നത് ഒഴികെയുള്ള എല്ലാ പ്രക്രിയകളും പരീക്ഷിക്കും.

error: Content is protected !!