Info

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കേബിളിൽ കുരുങ്ങി അപകടം; യുവാവ് മരിച്ചു

നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ കേബിളില്‍ കുരുങ്ങി മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം അമലഗിരി മണ്ണുശേരിയില്‍ ജോണിയുടെ മകന്‍ എംആര്‍ അഭിജിത്താണ് (21) മരിച്ചത്. കൂടെയുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജേഷിന്റെ മകന്‍ വൈഷ്ണവിന്(22) പരിക്കേറ്റു.

ബൈക്കില്‍ ചുറ്റിയ കേബിള്‍ അഭിജിത്തിന്റെ കഴുത്തിലും കുരുങ്ങിയിരുന്നു. വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. നിയന്ത്രണം വിട്ട് റോഡില്‍ നിന്നു തെന്നിമാറിയ ബൈക്ക് സമീപത്തെ പോസ്റ്റില്‍ താഴ്ന്നുകിടന്ന ഫൈബര്‍ കേബിളില്‍ കുരുങ്ങി മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

error: Content is protected !!