അബൂദാബി ടെക്നോളജി യാത്ര

പുതുവർഷത്തിൽ ട്രാഫിക് നിയമ ലംഘകരെ കണ്ടെത്താൻ AI ക്യാമറകൾ ഒരുങ്ങി; വിവിധ ഭാഷകളിൽ ബോധവത്കരണ കാമ്പെയ്നുമായി അബുദാബി പോലീസ്

അബുദാബി: പുതുവർഷത്തിൽ AI ക്യാമറകളിലൂടെ ഡ്രൈവർമാരെ നിരീക്ഷിച്ച് ട്രാഫിക് നിയമലംഘനങ്ങൾ അനായാസേന കണ്ടെത്താനുള്ള ശ്രമം തുടങ്ങുന്നതിൻ്റെ ഭാഗമായി അബുദാബി പൊലീസ് ബോധവൽക്കരണ ക്യാംപെയിൻ ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, ഉർദു, അറബിക് എന്നീ ഭാഷകളിലാണ് സമൂഹമാധ്യമങ്ങളിൽ ക്യാംപെയിൻ നടത്തിവരുന്നത്. നഗരത്തിലെ റോഡുകൾ സുരക്ഷിതവും അപകട രഹിതവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെയും ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നവരെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറ അനായാസേന പിടികൂടും. അബുദാബി പൊലീസിന്റെ സഹകരണത്തോടെ ഡിജിറ്റൽ അതോറിറ്റിയാണ് വെഹിക്കുലാർ അറ്റൻഷൻ ആൻഡ് സെയ്ഫ്റ്റി ട്രാക്കർ (വാസ്റ്റ്) ക്യാമറ സ്ഥാപിച്ചത്.

നിയമലംഘനം രേഖപ്പെടുത്തിയ നിമിഷം ഡ്രൈവർക്ക് എസ്എംഎസ് സന്ദേശമാണ് ലഭിക്കുക. പിഴ 1,000 ദിർഹമും ബ്ലാക്ക് പോയിന്റ് 12 ആക്കിയും വർധിപ്പിച്ചു. വാഹനം 30 ദിവസം പിടിച്ചുവയ്ക്കും.

ഈ വർഷം മാത്രം ആദ്യ ആറ് മാസത്തിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു 22,162 പേർക്കും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനു 2,578 പേർക്കും പിഴ ചുമത്തിയിട്ടുണ്ട്. സീറ്റ് ബെൽറ്റ് നിയമലംഘനത്തിന് 400 ദിർഹമും ഫോൺ ഉപയോഗിച്ചതിന് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമായിരുന്നു ശിക്ഷ.

error: Content is protected !!