അജ്‌മാൻ അബൂദാബി ദുബായ് റാസൽഖൈമ

35 മിനിറ്റ് നീണ്ടു നിൽക്കുന്ന വെടിക്കെട്ട്; പുതുവത്സരത്തിൽ ഗിന്നസ് റെക്കോർഡ് തകർക്കാനൊരുങ്ങി അബുദാബി

അബുദാബി: കോവിഡ് പ്രതിസന്ധിക്കിടയിലും നിയന്ത്രണങ്ങളോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് യു എ ഇ. വിവിധ എമിറേറ്റുകളിൽ ആകാശം വർണ പൂരിതമാകുന്ന വെടിക്കെട്ട് ദൃശ്യങ്ങൾ ഇത്തവണും കാണാനാവും. അബുദാബിയിൽ നടന്നുവരുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൻ്റെ ഭാഗമായി 31 ന് രാത്രി അൽ വത് ബയിൽ നടക്കാനിരിക്കുന്ന 35 മിനിറ്റ് നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗം ഗിന്നസ് ലോക റെക്കോഡ് തകർക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം തന്നെ യാസ് ദ്വീപിലും ലോക റെക്കോർഡ് തകർക്കുന്ന വെടിക്കെട്ട് ദൃശ്യമാകും.

ദുബായുടെ വിവിധ ഭാഗങ്ങളിലും റാസൽഖൈമ, അജ്മാൻ എമിറേറ്റുകളിലും കരിമരുന്ന് പ്രയോഗങ്ങൾ പുതുവത്സരരാവ് വർണപൂരിതമാക്കും.

ഒപ്പം തന്നെ സ്വകാര്യയിടങ്ങളിൽ 30 പേരോളം അകാരണമായി സംഘം ചേരുന്നതിന് വലിയ പിഴ നൽകാൻ കാരണമാകുമെന്ന് ദുബായ് സുപ്രീം കൗൺസിൽ ഫോർ ക്രൈസിസ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. അബുദാബിയും കർശന നിയന്ത്രണങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!