Info

ലോകത്ത് കോവിഡ് ബാധിതർ 8.16 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി പതിനാറ് ലക്ഷം പിന്നിട്ടു. നാലര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 17,80,850 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.02 കോടിയും, മരണം 1.48 ലക്ഷവും പിന്നിട്ടു. ചികിത്സയിലുള്ളവരുടെ എണ്ണം 2.77 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് 20,021 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,131 പേര്‍ രോഗമുക്തരായി. 279 പേര്‍ മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 97 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 95.83 ശതമാനമായി ഉയര്‍ന്നു .

error: Content is protected !!