അന്തർദേശീയം അബൂദാബി

ഇപ്പോൾ യുഎ ഇ യിലുള്ള വിസിറ്റ് വിസക്കാർക്ക് ഫീസ്‌ ഇല്ലാതെ 30 ദിവസം കൂടി കഴിയാം ; ഉത്തരവിറക്കി ഷെയ്ഖ് മുഹമ്മദ്

യു‌എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎ​ഇയിൽ ടൂ​റി​സ്​​റ്റ് വി​സ​യി​​ലെ​ത്തി​യ​വ​രു​ടെ വി​സ കാ​ലാ​വ​ധി സർക്കാർ ഫീസില്ലാതെ ഒരു മാസം കൂടി നീട്ടാൻ നിർദ്ദേശം നൽകി.

കോവിഡിന്റെ പുതിയ വകഭേദത്തെതുടർന്ന് താത്കാലികമായി പല രാജ്യങ്ങളുടെയും കര, സമുദ്ര , വ്യോമ അതിര്‍ത്തികള്‍ അടച്ചതിനാൽ സ്വ​ന്തം രാ​ജ്യ​ത്തേക്ക് തി​രി​കെ​യെ​ത്താ​നാ​വാ​തെ യു‌എഇയിൽ കുടുങ്ങിപ്പോയ വിസിറ്റ് വിസ /ടൂ​റി​സ്​​റ്റ് വി​സകാരെ സഹായിക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനം യു‌എഇ നടപ്പിലാക്കിയത്.

error: Content is protected !!