അന്തർദേശീയം അബൂദാബി ആരോഗ്യം

ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ ഏതാനും കേസുകൾ യുഎഇയിലും

യുകെയിൽ നിന്ന് ഉത്ഭവിച്ച പുതിയ ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ കുറച്ച് കേസുകൾ യു‌എഇയിൽ കണ്ടെത്തിയെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ) സ്ഥിരീകരിച്ചു.

യുകെയിൽ നിന്ന് ഉത്ഭവിച്ച പുതിയ ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ പശ്ചാത്തലത്തിൽ യു‌എഇ ആരോഗ്യമേഖലയുടെ നിരന്തരമായ അന്വേഷണളിൽ രാജ്യത്ത് പരിമിതമായ കേസുകളുണ്ടെന്ന് തെളിയിക്കപ്പെട്ടതായി യുഎഇ സർക്കാരിന്റെ വക്താവ് ഡോ. ഒമർ അൽ ഹമ്മദി അറിയിച്ചു. കോവിഡ് സുരക്ഷാ മുൻകരുതലുകൾ കർശനമായി തുടരണമെന്നും അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും താഴ്ന്ന കോവിഡ് മരണനിരക്ക് യു‌എഇയിൽ 0.3 ശതമാനമാണെന്നും അതോറിറ്റി സ്ഥിരീകരിച്ചു.

ഇന്ന് ചൊവ്വാഴ്ച  കോവിഡ് മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

error: Content is protected !!