ദുബായ്

പുതുവത്സരാഘോഷമുൻകരുതൽ ; ബുർജ് ഖലീഫയുടെ പരിസരങ്ങളിൽ 3 ഫീൽഡ് ആശുപത്രികൾ സ്ഥാപിച്ച്‌ ദുബായ് ഹെൽത്ത് അതോറിറ്റി

പുതുവത്സരാഘോഷമുൻകരുതലിന്റെ ഭാഗമായി ബുർജ് ഖലീഫയുടെ പരിസരമായ ഡൗൺ ടൗണിൽ 3 ഫീൽഡ് ആശുപത്രികൾ സ്ഥാപിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ അറിയിച്ചു. ഇതിലേക്കായി നിരവധി മെഡിക്കൽ ടീമുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

14 ഓളം ഡോക്ടർമാരെയും 35 നഴ്സുമാരെയും അഡ്മിനിസ്ട്രേറ്റർമാരുടെയും നാല് ലോജിസ്റ്റിക് ടീമുകളുടെയും പിന്തുണയോടെ പുതുവത്സരാഘോഷങ്ങളിൽ ഉണ്ടാകാനിടയുള്ള വിവിധ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും ഫീൽഡ് ഹോസ്പിറ്റലുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡിഎച്ച്എയുടെ ആംബുലേറ്ററി മൊബൈൽ സർവീസസ് ഡയറക്ടർ ജാസ്സെം ബിൻ കൽബാൻ പറഞ്ഞു.

റാഷിദ്, ലത്തീഫ, ദുബായ് ഹോസ്പിറ്റലുകളോട് ബന്ധപ്പെടുത്തിയായിരിക്കും ഈ ഫീൽഡ് ഹോസ്പിറ്റലുകൾ പ്രവർത്തിക്കുക. ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ സാമൂഹ്യഅകലം, മാസ്ക് ധരിക്കൽ തുടങ്ങീ എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് ഡി‌എ‌ച്ച്‌എ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

error: Content is protected !!