fbpx
അജ്‌മാൻ

അജ്മാനിൽ ട്രാഫിക് പിഴകളിൽ 50 % ഡിസ്‌കൗണ്ട് പദ്ധതി ജനുവരി 15 വരെ നീട്ടി

അജ്മാനിലെ താമസക്കാർക്ക് യുഎഇയുടെ 49-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ട്രാഫിക് പിഴകളിൽ 50 % ഡിസ്‌കൗണ്ട് പദ്ധതി ജനുവരി 15 വരെ നീട്ടി യതായി അജ്മാൻ പോലീസ് അറിയിച്ചു.

ഡിസംബർ രണ്ടിന് ആരംഭിച്ച ഈ പദ്ധതി ഒരു മാസത്തേക്ക് മാത്രമാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ ജനുവരി 15 വരെ ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണെന്ന് അജ്മാൻ പോലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

2020 നവംബർ 23 ന് മുമ്പ് അജ്മാൻ എമിറേറ്റിൽ നൽകിയ എല്ലാത്തരം ട്രാഫിക് പിഴകളും ഈ 50% ഡിസ്‌കൗണ്ട് പദ്ധതിയിൽ ഉൾപ്പെടുന്നു.അപകടകരമായ ഡ്രൈവിംഗ് കുറ്റങ്ങൾ കൂടാതെ  ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ വാഹനം ഓടിക്കുക, അല്ലെങ്കിൽ വാഹനത്തിന്റെ എഞ്ചിൻ അല്ലെങ്കിൽ ചേസ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ലംഘനങ്ങൾക്ക് ഈ ഡിസ്‌കൗണ്ട് ലഭിക്കില്ല.

error: Content is protected !!