ദുബായ്

പുതുവത്സരാഘോഷം ; ബുർജ് ഖലീഫ മെട്രോ സ്റ്റേഷന്റെ പ്രവർത്തനസമയത്തിൽ മാറ്റം

2020 ഡിസംബർ 31 വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ 2021 ജനുവരി 1 വെള്ളിയാഴ്ച രാവിലെ 6 മണി വരെ ബുർജ് ഖലീഫ / ദുബായ് മാൾ മെട്രോ സ്റ്റേഷൻ അടച്ചിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ഇന്ന് ബുധനാഴ്ച അറിയിച്ചു.

ഡൗൺ ടൗൺ ‌ദുബായിൽ‌ പുതുവത്സരാഘോഷത്തിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ തീരുമാനം.
പൊതുജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചേരാനായി ബദലായി ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ സ്റ്റേഷനുകൾ ഉപയോഗിക്കാൻ ആർ‌ടി‌എ നിർദ്ദേശിച്ചു.

error: Content is protected !!