അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിൽ ഇന്ന് കൂടുതൽ പേർക്ക് രോഗബാധ / പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 1,723 പേർക്ക്

ഇന്ന് യു എ ഇയിൽ രേഖപ്പെടുത്തിയിരിക്കുന്നത് രണ്ട് മാസത്തിനിടെയുള്ള ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണ്

ഇന്ന് 1,723 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,607 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 3 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,723 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 206,092 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 1,607 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 183,007 ആയി.

യു എഇയിൽ നിലവിൽ 22,420 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 665 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

150,244 പുതിയ കോവിഡ് ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!