ദുബായ് വിദ്യാഭ്യാസം

ദുബായിലെ സ്വകാര്യസ്കൂളുകൾ അടുത്ത ആഴ്ച പതിവുപോലെ തുറക്കും ; കെഎച്ച്ഡിഎ

ശീതകാല ഇടവേളക്ക് ശേഷം ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളും അടുത്ത ആഴ്ച 2021 ജനുവരി 3 ന് “പതിവുപോലെ” വീണ്ടും തുറക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.

പുതിയ അക്കാദമിക് കാലാവധിയുടെ ആദ്യ രണ്ടാഴ്ചത്തേക്ക് റിമോട്ട് ലേണിങ് നടപ്പാക്കുമെന്ന് യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബിയിലെ അധികാരികളും അറിയിച്ചതിനെ തുടർന്ന് ദുബായിലെ ബന്ധപ്പെട്ട മാതാപിതാക്കൾ സ്കൂളുകളിലെ ജനുവരി മാസത്തിലെ പഠന രീതിയെക്കുറിച്ച് അന്വേഷിച്ചിരുന്നു.
അതിന് മറുപടിയായാണ് കെഎച്ച്ഡിഎ ട്വീറ്റിലൂടെ ദുബായ് സ്വകാര്യ സ്കൂളുകൾ ജനുവരി 3 ന് പതിവുപോലെ തുറക്കുമെന്ന കാര്യം അറിയിച്ചത്.

ദുബായിലെ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ പോകാനോ റിമോട്ട് ലേണിങ്ങോ തിരഞ്ഞെടുക്കാം.

error: Content is protected !!