ദുബായ്

ദുബായിലെ വാണിജ്യ സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോകോളുകളിൽ ഇളവ് പ്രഖ്യാപിച്ചു.

ദുബായിലെ വാണിജ്യ സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോകോളുകളിൽ ഇളവ് പ്രഖ്യാപിച്ചു.
കോവിഡ് വ്യാപിക്കുന്നത് തടയാൻ ദുബായിലെ ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ള ബിസിനസ്സ് സ്ഥാപനങ്ങൾ ഇനി മുതൽ താപ സ്കാനറുകൾ ഉപയോഗിക്കേണ്ടതില്ലെന്നും താപനില പരിശോധന നടത്തേണ്ടതില്ലെന്നും ദുബായ് എക്കണോമി ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. 2021 ജനുവരി 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

ദുബായ് എക്കണോമി ട്വീറ്റിൽ അറിയിച്ച പ്രകാരം “താപ സ്കാനറും മാനുവൽ താപനില പരിശോധനയും ഇനി ആവശ്യമില്ല” പുതിയ പ്രോട്ടോക്കോൾ വാലറ്റ് പാർക്കിംഗ് നിയമങ്ങൾക്കും ബാധകമാണ്. സീറ്റുകളും സ്റ്റിയറിംഗ് വീലും പ്ലാസ്റ്റിക്ക് കൊണ്ട് മൂടേണ്ട ആവശ്യകതയില്ല.

ദുബായിലെ വാണിജ്യ സ്ഥാപനങ്ങൾ ഒരൊറ്റ പിഴകളോ അടച്ചുപൂട്ടലോ മുന്നറിയിപ്പുകളോ ഇല്ലാതെ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് തുടരുന്നുവെന്നും 449 ബിസിനസുകളിൽ നടത്തിയ പരിശോധനയിൽ ഇവയെല്ലാം കോവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികളുമായി പൂർണമായും പൊരുത്തപ്പെടുന്നതായി കണ്ടെത്തി.

error: Content is protected !!