ദുബായ്

പുതുവത്സരം ; ദുബായിലെ മെട്രോ, ഫ്രീ പാർക്കിംഗ് സമയങ്ങൾ

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ദുബായിലെ മെട്രോ, ഫ്രീ പാർക്കിംഗ് സമയങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പ്രഖ്യാപിച്ചു

ഇന്ന് ഡിസംബർ 31 വ്യാഴാഴ്ച പുലർച്ചെ 5 മുതൽ ജനുവരി 2 ന് പുലർച്ചെ 1 വരെ റെഡ് ലൈൻ പ്രവർത്തിക്കും. ഗ്രീൻ ലൈൻ ഇന്ന് വ്യാഴാഴ്ച രാവിലെ 5.30 മുതൽ ജനുവരി 2 ന് പുലർച്ചെ 1 വരെ പ്രവർത്തിക്കും.

ദുബായ് ട്രാം ഇന്ന് ഡിസംബർ 31 ന് രാവിലെ 6 മുതൽ ജനുവരി 2 ന് പുലർച്ചെ 1 വരെ പ്രവർത്തിക്കും.

2021 ജനുവരി 1 വെള്ളിയാഴ്ച, മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെ ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളും സൗജന്യമായി ഉപയോഗിക്കാം

error: Content is protected !!