ട്രാവൽ ടൂറിസം മേഖലയിൽ ഒരു ദശാബ്ദത്തോളമായി യുഎ ഇ യിൽ ജനകീയ അംഗീകാരങ്ങളുടെ നെറുകയിൽ നിൽക്കുന്ന കോസ്മോ ട്രാവൽ , ഇത്തവണ ഇന്ത്യയിലെ മധ്യ വേനലവധിക്കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ഇവിടെ ആഘോഷമാക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നു . ഗൾഫിൽ ജോലി ചെയ്യുന്ന ഗൃഹനാഥന് ദുബായിലും മറ്റും കുടുംബത്തോടൊപ്പം ഏതാനും ദിവസങ്ങൾ ചിലവഴിച്ച് ജീവിതത്തിലെ ചില അനർഘ നിമിഷങ്ങൾ സൃഷ്ടിക്കാനുള്ള അവസരമാണ് കോസ്മോ ട്രാവൽ ഒരുക്കുന്നത് . എപ്പോഴും എക്കണോമിക്കൽ ആയ പാക്കേജ് ഇത്തരം വിഷയങ്ങളിൽ ഒരുക്കുന്നതുകൊണ്ടാണ് കോസ്മോ ” ദി ഫാസ്റ്റസ്റ് ഗ്രോയിങ് ട്രാവൽ മാനേജ്മന്റ് കമ്പനി” എന്ന അംഗീകാരം അറേബ്യൻ ട്രാവൽ അവാർഡ്സിൽ നിന്നും ഏറ്റുവാങ്ങിയത്. അവാർഡുകൾ കൂടുതൽ ഉത്തരവാദിത്തം നൽകുന്നു എന്ന് വിശ്വസിക്കുന്ന കോസ്മോ ട്രാവൽ അതിന്റെ പ്രതിഫലനം എന്നപോലെ കൂടുതൽ അയത്ന ലളിതമായ പാക്കേജുകളാണ് നമ്മുടെ കുടുംബങ്ങൾക്ക് വേണ്ടി ഒരുക്കുന്നത് .
30 ദിവസത്തെ വിസിറ്റ് വിസയ്ക്ക് 299 ദിർഹവും 90 ദിവസത്തെ വിസയ്ക്ക് 775 ദിർഹവും മാത്രമാണ് കോസ്മോ ഈടാക്കുന്നത് . രാത്രിയെന്നോ പകലെന്നോ അവധിയെന്നോ ഇല്ലാതെ 24 X 7 ഓൺലൈനിൽ ലോഗിൻ ചെയ്ത് വിസയ്ക്കുള്ള അപേക്ഷ സമർപ്പിക്കാം . അതനുസരിച്ച് ഉത്തരവാദിത്തത്തോടെ റെസ്പോണ്ട് ചെയ്യുന്ന പരിചയ സമ്പന്നരും ബഹുഭാഷകൾ സംസാരിക്കുന്നവരുമായ ബാക് എൻഡ് ടീം കോസ്മോയുടെ പ്രത്യേകതയാണ് . എത്രയും വേഗം , പലപ്പോഴും മണിക്കൂറുകൾക്കുള്ളിൽ തന്നെ വിസ ലഭ്യമാക്കുന്ന സംവിധാനവും ഏറെ കീർത്തി കേട്ടതാണ് . അതുകൊണ്ടാണ് ഇക്കഴിഞ്ഞ 9 വർഷത്തിനിടയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ വിസിറ്റ് വിസയുടെ അവസാന വാക്കായി കോസ്മോ ട്രാവെൽനെ കാണുന്നത് .
ജോലി അന്വേഷിച്ചു വരുന്നവർക്കുള്ള വിസ ചേഞ്ച് പാക്കേജിനും ഏറ്റവും കീർത്തി കേട്ട പാക്കേജ് കോസ്മോയ്ക്ക് സ്വന്തം . 30 ദിവസത്തേയ്ക്കും 90 ദിവസത്തേയ്ക്കും ഉള്ള വിസാ ചേഞ്ച് പാക്കേജുകൾക്ക് യഥാക്രമം ദിർഹം 1075 ഉം 1599 ഉം ആണ് നിരക്ക് . ഇതിൽ മറ്റൊരു രാജ്യത്തേക്ക് പോയിവരുന്ന ചാർജുകളും ഉൾപ്പെടുന്നു . മാത്രമല്ല ഏറ്റവും വലിയ വേഗതയിലാണ് കോസ്മോ ട്രാവൽ തങ്ങളുടെ ഇടപാടുകാർക്ക് ഒരു സമയ താമസ ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഈ വിഷയം കൈകാര്യം ചെയ്യുന്നത് . ഇത്തരം കാര്യങ്ങളിൽ വിശ്വാസ്യതയും പരിചയ സമ്പത്തും മാനസിക പിരിമുറുക്കം സൃഷ്ടിക്കാത്ത നിലപാടുകളുമാണ് ഇടപാടുകാർക്ക് ആശ്വാസമായി മാറുന്നത് .
യുഎ ഇ യിൽ 27 ഔട്ലെറ്റുകൾ കോസ്മോയ്ക്കുണ്ട് . ഇതിൽ 11 എണ്ണം സാംസ്കാരിക കേന്ദ്രമായ ഷാർജയിലും 5 എണ്ണം വ്യാപാര മേഖലയായ ദുബായിലുമാണ് . http://gocozmo.com/ എന്ന വെബ് സൈറ്റ് വഴി ഇപ്പോഴും അപേക്ഷിക്കുകയോ ബ്രാഞ്ചുകൾ സന്ദർശിക്കുകയോ ചെയ്ത് കോസ്മോയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താം . യുഎ ഇ യിൽ എല്ലാ എമിറേറ്റിലും ബ്രാഞ്ചുകൾ ഉള്ളത് കൊണ്ട് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ എവിടെയും കോസ്മോ യെ സമീപിക്കാം.
ഇനി , യുഎ ഇ യിൽ അല്ലാതെ മറ്റു ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഗൃഹനാഥന്മാർ ആണെങ്കിലും അവരവരുടെ സ്ഥലങ്ങളിൽ നിന്ന് ദുബായിലെത്താനും കുടുംബങ്ങളെ നാട്ടിൽ നിന്ന് ദുബായിൽ എത്തിക്കാനും കുറച്ചു ദിവസങ്ങൾ ഇവിടെ ചിലവഴിച്ചു തിരിച്ചു പോകാനും ഒക്കെയുള്ള സൗകര്യങ്ങൾ കോസ്മോ ചെയ്തുകൊടുക്കുന്നുണ്ട് . പലർക്കും രാജ്യത്തിന് പുറത്തുപോകാതെ തന്നെ വളരെ ലളിതമായി വിസാ എക്സ് ടെന്ഷൻ പാക്കേജുകളും നൽകാൻ കോസ്മോയ്ക്ക് കഴിയുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 600524444