ദുബായ്

പുതുവത്സരാഘോഷം ; ദുബായിലെ ചില റോഡുകൾ ഇന്ന് ഭാഗികമായി അടക്കും

പുതുവത്സരാഘോഷങ്ങളുമായി ബന്ധപെട്ട് മുൻ വർഷങ്ങളെപ്പോലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫ കെട്ടിടത്തിലേക്കുള്ള ചില റോഡുകൾ ട്രാഫിക്കിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും കാൽനടയാത്രക്കാർക്ക് റോഡുകളിൽ കൂടുതൽ ചലനാത്മകത നൽകുന്നതിനും വേണ്ടി അടയ്ക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻ‌സ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.

ഇന്ന് ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ റോഡ് അടയ്ക്കൽ ആരംഭിക്കുക. താമസക്കാരോടും വിനോദസഞ്ചാരികളോടും ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ആർ‌ടി‌എ നിർദ്ദേശിച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ലോവർ ഫിനാൻഷ്യൽ സെന്റർ എന്നീ റോഡുകൾ ഇന്ന് വൈകുന്നേരം 4 മണി മുതലും അൽ മുസ്താക്ബാൽ റോഡ് ഇന്ന് വൈകുന്നേരം 6 മണി മുതലും അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ് ഇന്ന് വൈകുന്നേരം 9 മണി മുതലും അടച്ചിടും.

അൽ അസയേൽ സ്ട്രീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതലും അൽ സുകൂക് സ്ട്രീറ്റ് ഇന്ന് വൈകുന്നേരം 8 മണി മുതലും അടച്ചിടും.

error: Content is protected !!