fbpx
ദുബായ്

ദുബായ് മെട്രോയുടെ പുതിയ റൂട്ട് 2020 യുടെ ആദ്യയാത്ര നാളെ രാവിലെ 10 ന് ആരംഭിക്കുന്നു.

ദുബായ് എക്സ്പോ 2020 സൈറ്റിലേക്കുള്ള പുതിയ മെട്രോ റൂട്ടിലെ ആദ്യ യാത്ര നാളെ ജനുവരി 1 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ പ്രവർത്തനമാരംഭിക്കും. രാവിലെ 10 ന് ജെബൽ അലി സ്റ്റേഷനിൽ നിന്ന് അൽ ഫർജാൻ സ്റ്റേഷനിലേക്കാണ് ആദ്യ യാത്രയെന്ന് റെയിൽ ഏജൻസി, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സിഇഒ അബ്ദുൽ മൊഹ്‌സിൻ ഇബ്രാഹിം അറിയിച്ചു.

പ്രാരംഭ പ്രവർത്തന ഘട്ടത്തിൽ ജബൽ അലി (ഇന്റർചേഞ്ച് സ്റ്റേഷൻ), ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫർജാൻ സ്റ്റേഷൻ എന്നീ നാല് സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉണ്ടാകുക. ശേഷിക്കുന്ന മറ്റ് മൂന്ന് സ്റ്റേഷനുകളായ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, എക്സ്പോ 2020 എന്നിവ പിന്നീട് തുറക്കുമെന്ന് ആർടിഎ അറിയിച്ചു.

error: Content is protected !!