Info

ഇന്ത്യയിൽ കോവിഡ് വാക്സിൻ ; നിർണായക യോഗം ഇന്ന്

കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യം തിരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും ചേരും. ഇന്ത്യയിൽ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുളള ഒരുക്കങ്ങളും പൂര്‍ത്തിയായി. വാക്‌സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകളുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍ നടത്തുന്നത്.

കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന സമിതി വാക്‌സിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി കൂടുതല്‍ വിവരങ്ങള്‍ വിലയിരുത്താന്‍ തിരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചുളള വിവരങ്ങള്‍ ഇന്ന് ആരോഗ്യമന്ത്രാലയവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശീയ ഡ്രൈറണ്ണിന്റെ വേദി.

error: Content is protected !!