fbpx
അന്തർദേശീയം

ലോക ധനികരുടെ 2019 പട്ടിക ഫോബ്സ് പ്രസിദ്ധീകരിച്ചു; മലയാളികളിൽ ഒന്നാമൻ യൂസുഫലി

ലോക ധനികരുടെ 2019 പട്ടിക ഫോബ്സ് പ്രസിദ്ധീകരിച്ചു. ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയായി ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യയിൽ നിന്നും മുകേഷ് അംബാനി (US $ 50 ബില്യൺ) ഒന്നാമനായപ്പോൾ മലയാളികളിൽ യൂസഫലി ഒന്നാമത്തെത്തി. കൂടാതെ ഇന്ത്യൻ ടോപ് 20 യിൽ സ്ഥാനം പിടിച്ച ഏക മലയാളി കൂടിയായി യൂസുഫലി.

106 ഇന്ത്യക്കാർ പട്ടികയിൽ സ്ഥാനം പിടിച്ചു. ഫേസ്ബുക്ക് സ്ഥാപകനായ മാർക് സക്കർബർഗ് മൂന്നു സ്ഥാനങ്ങൾ താഴേക്കിറങ്ങി, ന്യൂയോർക്ക് മേയർ മൈക്കൽ ബ്ലൂംബെർഗ് രണ്ടു സ്ഥാനം മെച്ചപ്പെടുത്തി.

ലിറിക് ഹെറേസ് ഫ്രാങ്കോസി ബെറ്റൻകൂർറ്റ്, ക്രിസ്റ്റൽ ബ്രിഡ്ജസ് മ്യൂസിയം ഓഫ് അമേരിക്കൻ ആർട്ടിന്റെ ചെയർമാൻ ആലിസ് വാൾട്ടൺ എന്നിവർ ഫോബ്സ് ടോപ് 20 പട്ടികയിലെ വനിതാ സാന്നിധ്യങ്ങളായി നില കൊണ്ടു.

GLOBAL TOP FIVE:

1. ജെഫ് ബെസോസ്: $ 131 ബില്ല്യൻ
2. ബിൽ ഗേറ്റ്സ്: $ 96.5 ബില്ല്യൻ
3. വാറൻ ബഫറ്റ്: $ 82.5 ബില്ല്യൻ
4. ബെർണാർഡ് അർനോൾട്ട്: $ 76 ബില്ല്യൻ
5. കാർലോസ് സ്ലിം ഹെൽ: $ 64 ബില്ല്യൻ

TOP MALAYALEES:

1. ലുലു ഗ്രൂപ്പിന്റെ ചെയർമാൻ യൂസഫ് അലി എം.എ.
ആകെ മൂല്യം: $ 4.70 ബില്ല്യൺ (32,900 കോടി രൂപ)
ആഗോള റാങ്ക്: 394; ഇന്ത്യൻ റാങ്ക്: 19

2. രവി പിള്ള: $ 3.90 ബില്ല്യൻ # റാങ്ക് 529,
3. സണ്ണി വർക്കി: $ 2.40 ബില്യൺ# റാങ്ക് 962,
4. ക്രിസ് ഗോപാലകൃഷ്ണൻ: $ 2.20 ബില്യൺ # റാങ്ക് 1057,
5. ഷിബുലാൽ: $ 1.40 ബില്ല്യൺ # റാങ്ക്: 1605,
6. ഡോ.ഷംഷീർ വയലിൽ: $ 1.40 ബില്ല്യൻ# റാങ്ക് 1605,
7. ടി എസ് കല്യാണരാമൻ : $ 1.20 ബില്ല്യൻ # റാങ്ക് 1818.

1 US $ = രൂ. 70 (ഏകദേശം)
യുഎസ് 1 ബില്ല്യൻ = രൂപ. 7,000 കോടി (ഏകദേശം)

error: Content is protected !!