fbpx
അന്തർദേശീയം ആരോഗ്യം

ഫൈസർ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

കൊറോണയുടെ പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്ത ഫൈസർ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി ലോകാരോഗ്യ സംഘടന. അനുമതി ലഭിച്ച സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ ഉടൻ വാക്‌സിൻ ലഭ്യമാകും. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിലും, വടക്കേ അമേരിക്കയിലും വാക്‌സിൻ ഉപയോഗിക്കാൻ അനുമതിയുണ്ട്.

വാക്‌സിനുകളുടെയും, മറ്റ് മരുന്നുകളുടെയും ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഓരോ രാജ്യങ്ങളിലും ഡ്രഗ് റഗുലേറ്ററി ഏജൻസികൾക്കാണ് അധികാരം. എന്നാൽ ദരിദ്ര രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുക ലോകാരോഗ്യ സംഘടനയാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് എത്രയും വേഗം വാക്‌സിൻ വിതരണം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അനുമതി നൽകിയതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ഫൈസറിന് ഇതിനോടകം തന്നെ ബ്രിട്ടൺ, അമേരിക്ക, എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അനുമതി നൽകി. വാക്സിന് സാധുത നൽകാൻ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഫൈസർ-ബയോൺടെക് പാലിച്ചിട്ടുള്ളതിനാലാണ് രാജ്യങ്ങൾ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

error: Content is protected !!