fbpx
അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

സിനോഫാം കോവിഡ് വാക്സിൻ യുഎഇയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഇപ്പോൾ ലഭിക്കും ; ആരോഗ്യ മന്ത്രാലയം

ചൈനീസ് സിനോഫാം കോവിഡ് വാക്സിൻ യുഎഇയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുമ്പ് വാക്സിന്റെ ലഭ്യത  ചില സർക്കാർ,സ്വകാര്യ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു

18 വയസും അതിൽ കൂടുതലുമുള്ളവർക്ക് വാക്സിൻ കുത്തിവെയ്പ്പ് എടുക്കാം. പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും ഈ വാക്സിൻ വളരെ പ്രധാനമാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുതിർന്ന പൗരന്മാർക്ക് വിട്ടുമാറാത്ത രോഗങ്ങളുള്ളതിനാൽ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി മന്ത്രാലയം അവർക്ക് മുൻ‌ഗണനാ ആരോഗ്യ സേവനങ്ങൾ നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

വാക്സിൻ കുത്തിവെയ്പ്പ് രണ്ട് ഡോസുകളായാണ് നടത്തുക. ആദ്യത്തേത് ചില മെഡിക്കൽ പരിശോധനകളുടെ വിലയിരുത്തലുകൾക്ക് ശേഷവും രണ്ടാമത്തേത് 21 മുതൽ 28 ദിവസങ്ങൾക്ക് ശേഷം നൽകുക.
ചൈനീസ് സിനോഫാം വാക്സിൻ 86 ശതമാനം ഫലപ്രാപ്തിയും മിതമായതും കഠിനവുമായ കോവിഡ് -19 അണുബാധകൾക്കെതിരെ 100 ശതമാനം സംരക്ഷണം നൽകുന്നുവെന്ന് യുഎഇയുടെ ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി (എൻസിഇഎംഎ) റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ദുബായിൽ കുറച്ച് താമസക്കാർക്ക് കോവിഡ് -19 ഫൈസർ-ബയോ എൻ‌ടെക് വാക്സിൻ ലഭിച്ചിരുന്നു

error: Content is protected !!