അന്തർദേശീയം

അമേരിക്കയില്‍ വിസാ നിയന്ത്രണങ്ങളുടെ കാലാവധി വീണ്ടും നീട്ടി ട്രംപ്.

അമേരിക്കൻ പ്രസസിഡന്റ് പദവിയിൽ നിന്നും ഒഴിയാൻ ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടിയത്.

‘കൊവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചത്. മാത്രമല്ല അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യമാണ് ഏറ്റവും ദേശീയ പ്രാധാന്യമുള്ള വിഷയം,’ നിയന്ത്രണങ്ങള്‍ നീട്ടുകയാണെന്ന് അറിയിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. തൊഴിലില്ലായ്മ, ബിസിനസ് രംഗത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയവയെ കുറിച്ചും ട്രംപ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വിവിധ തരം വിസകളെയാണ് ബാധിക്കുന്നത്. ഇത്തരം വിസകള്‍ ഉപയോഗിച്ചുകൊണ്ട് അമേരിക്കയില്‍ ജോലിക്കെത്താന്‍ ശ്രമിക്കുന്നവരെയാണ് ഈ നിയന്ത്രണങ്ങള്‍ ഗൗരവമായി ബാധിക്കുക.

അതേസമയം നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചു. എന്നാല്‍ ഇതുവരെ ഈ തീരുമാനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബൈഡന്‍ അധികാരത്തില്‍ വരുന്നത് വരെയെ ഇതിന് ആയുസ്സുണ്ടാവാന്‍ സാധ്യതയുള്ളു. അദ്ദേഹത്തിന് ഇത് മാറ്റാന്‍ സാധിക്കും. അതേസമയം തൊഴിലില്ലായ്മ അതിരൂക്ഷമായ സാഹചര്യമാണ് നിലവില്‍ അമേരിക്കയിലുള്ളത്.

error: Content is protected !!