അബൂദാബി ആരോഗ്യം

യു എ ഇയിൽ കോവിഡ് രോഗബാധ കൂടുന്നു / പുതിയതായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,856 പേർക്ക്

ഇന്ന് യു എ ഇയിൽ രേഖപ്പെടുത്തിയിരിക്കുന്നത് രണ്ട് മാസത്തിനിടെയുള്ള ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണ്

ഇന്ന് 1,856 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1577 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 2 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,856 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 209,678 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 1577  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 186,019 ആയി.

യു എഇയിൽ നിലവിൽ 22,988 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 671  മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 

error: Content is protected !!