fbpx
അന്തർദേശീയം ഇന്ത്യ

ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുളള വിമാന സർവീസുകൾ ജനുവരി എട്ട് മുതൽ പുനരാരംഭിക്കും.

ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുളള വിമാന സർവീസുകൾ ജനുവരി എട്ട് മുതൽ പുനരാരംഭിക്കും. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്.

ഡിസംബർ അവസാന വാരത്തോടെയാണ് ഇന്ത്യ- യുകെ വിമാന സർവീസ് താത്കാലികമായി റദ്ദാക്കിയത്. ജനുവരി എട്ടോടെ യുകെയിലേക്കുള്ളതും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

ജനുവരി 23 വരെ ആഴ്ചയിൽ 15 സർവീസുകൾ മാത്രമായി പരിമിതപ്പെടുത്തും. ഡൽഹി, മുംബൈ, ബാംഗ്ലൂർ , ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാകും സർവീസുണ്ടാകുകയെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. സർവീസുകളുടെ വിശദാംശങ്ങൾ ഡിജിസിഎ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി

error: Content is protected !!