ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്നത് സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഇന്ത്യയിൽ കോവിഡ് ആദ്യഘട്ടത്തിൽ വാക്സിന്‍ നല്‍കുന്നത് സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വിറ്ററിലൂടെ അറിയിച്ചു

ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായി മൂന്നു കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുക. ശേഷിക്കുന്ന 27 കോടി പേര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും മന്ത്രി അറിയിച്ചു.വാക്സിൻ ട്രയലിൽ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കുമാണ് മുൻഗണന നൽകുന്നതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നൽകി. വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികളിൽ വിശ്വസിക്കരുതെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് വാക്സിനേഷൻ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

error: Content is protected !!